ഞങ്ങളുടെ കഥ

Chirayil Gardens story
Fresh garden produce
Healthy seedlings

ഞങ്ങളുടെ കഥ

ചിറയിൽ - സമ്പന്നമായ പൈതൃകം നിറഞ്ഞ നാട്

സാമൂതിരി വംശത്തിന്റെ ആസ്ഥാനമായിരുന്ന നെടിയിരുപ്പിലെ പ്രധാനപ്പെട്ട പ്രദേശമായിരുന്നു ചിറയില്‍. ചരിത്രാതീത കാലം മുതല്‍ ജനവാസമുണ്ടായിരുന്ന ദേശം. കുന്നും മലകളും അരുവിയും ചിറയുമൊക്കെയായി കാടു പിടിച്ചു കിടന്ന ഒരു നാട്. അതായിരുന്നു ഈ ദേശത്തിന്റെ പഴമക്കാലം. ഇന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ യൂണിറ്റുകളും വിമാനത്താവള സാന്നിധ്യവുമൊക്കെയായി വളര്‍ന്ന് വലുതായിരിക്കുന്നു. അവിടെയാണ്, Chirayil Gardens പ്രവര്‍ത്തിക്കുന്നത്.

പാറക്കെട്ടുകളില്‍ നട്ടുവളര്‍ത്തിയ ഗാര്‍ഡന്‍

ചിറയില്‍ ഗാര്‍ഡനിലേക്ക് നോക്കുമ്പോള്‍ കണ്ണിന് കുളിര്‍മ്മ തോന്നുന്നു എന്നത് ഞങ്ങളുടെ സന്തോഷം. വൈവിദ്ധ്യങ്ങളായ ഫലവൃക്ഷത്തൈകളും, ശാസ്ത്രീയമായ തൈ ഉത്പാദന രീതികളും കാണാനും പഠിക്കാനുമെത്തുന്നവര്‍ക്ക് ഞങ്ങളോട് ചോദിക്കാനുള്ളതും, ഞങ്ങള്‍ക്ക് പറയാനുള്ളതും ഇതെങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ചാണ്.

കരിമ്പാറകള്‍ നിറഞ്ഞ ഭൂമിയായിരുന്നു പണ്ട് ഈ പ്രദേശം. ഒന്നും മുളക്കാന്‍ ശേഷിയില്ലാത്ത 16 ഏക്കറോളം വരുന്ന കരിങ്കല്‍ കൂട്ടം. 1990ല്‍ അവിടെ ചിറയില്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനം തുടങ്ങി. ക്വാറി പ്രദേശമായി മാറിയ സ്ഥലത്താണ് കൃത്രിമമായി, മനോഹരമായ ഒരു കാടും ചിറയില്‍ ഗാര്‍ഡനും നട്ടുപിടിപ്പിച്ചത്.

19.01.2024ല്‍ കരിങ്കല്‍ ക്വാറിയുടെ ലൈസന്‍സ് അവസാനിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അമ്പതില്‍പ്പരം തൊഴിലാളികള്‍ നേരിട്ട് തൊഴിലെടുക്കുന്ന സമയം. ക്വാറി പ്രവര്‍ത്തനം നിലച്ചാല്‍ പിന്നീട് അവരുടെ കുടുംബങ്ങള്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് അവരെ സംരക്ഷിക്കുന്നതിന് മറ്റൊരു പദ്ധതി വേണം. ഈ പ്രദേശത്തിന് യോജിച്ചതും ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാവുന്നതുമായ ഒരു പദ്ധതിയെക്കുറിച്ചായിരുന്നു ചിന്ത. നഴ്സറികള്‍ക്ക് തൈകള്‍ ഉത്പാദിപ്പിച്ച് നല്‍കുന്ന വിപുലമായ കേന്ദ്രം മലബാറില്‍ ഇല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നഴ്സറികള്‍, ഗുണമേന്മയുള്ള തൈകള്‍ നല്‍കാം എന്ന ഉറപ്പില്‍ ഫാമുമായി സഹകരിക്കാന്‍ തയ്യാറായി. അത്യുത്പാദന ശേഷിയുള്ള മാവ്, പ്ലാവ്, റംബൂട്ടാന്‍, കശുമാവ്, കുരുമുളക്, തെങ്ങ്, കവുങ്ങ്് തുടങ്ങിയവ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് മികച്ച വരുമാനവും തൊഴില്‍ സാധ്യതയുമുള്ള മേഖലയാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് ചിറയില്‍ ഗാര്‍ഡന്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. പ്രത്യുത്പാദന ശേഷിയുള്ള മരങ്ങള്‍ കണ്ടെത്തി ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നീ രീതികളിലൂടെ നട്ടുവളര്‍ത്തി നഴ്സറികള്‍ക്ക് നല്‍കുകയായിരുന്നു ലക്ഷ്യം.

പരിവർത്തനം

മുമ്പും ശേഷവും

ക്വാറി പ്രദേശവും ഇന്ന് ചിറയിൽ ഗാർഡൻസ് ആയി മാറിയ ഹരിതഭൂമിയും താരതമ്യം ചെയ്യാൻ ഡിവൈഡർ നീക്കുക.

After: Chirayil Gardens transformed into a green landscape ശേഷം
Before: the quarry landscape before transformation മുമ്പ്
Chirayil Gardens story

തൊഴിലാളികള്‍ക്ക് പരിശീലനം

അതിനായി 2021 മാര്‍ച്ചില്‍, BSc അഗ്രികള്‍ച്ചര്‍ പാസായ ഒരു ഫാം മാനേജരെ നിയമിക്കുകയാണ് ആദ്യം ചെയ്തത്. ക്വാറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ക്ക് തൈ ഉത്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ഫാം നടത്തിപ്പിന് അവരെ പ്രാപ്തരാക്കി. 01.04.2022ല്‍ ഫാമിന് അഗ്രികള്‍ച്ചര്‍ വകുപ്പിന്റെ അനുമതിയും കിട്ടി. അതോടെ പുതിയ സാധ്യതകളിലേക്കും വഴി തുറന്നിട്ടു. നാലുവര്‍ഷത്തെ കഠിനാദ്ധ്വാനമാണ് ചിറയില്‍ അഗ്രോ ഫാമിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഫലമാവട്ടെ, അപൂര്‍വ്വങ്ങളായ അനേകം ഫലവൃക്ഷത്തൈകളും. നാടന്‍തൈകളും നാട്ടിലുണ്ടാവുന്ന വിദേശ ഫലവൃക്ഷങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച മറ്റ് സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

36 ഏക്കറില്‍

ആകെ 36 ഏക്കര്‍ സ്ഥലത്താണ് ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്.

  • ഇതില്‍ അഞ്ചേക്കര്‍ സ്ഥലത്ത് കൃത്രിമമായി നിര്‍മ്മിച്ച കാടും ജല സംഭരണിയുമാണ്.
  • ആറ് ഏക്കര്‍ സ്ഥലത്ത് തൈകളുടെ ഉത്പാദനം നടക്കുന്നു.
  • 10 ഏക്കര്‍ സ്ഥലത്ത് തൈകളുടെ വില്‍പ്പന കേന്ദ്രം സ്ജ്ജീകരിച്ചിട്ടുണ്ട്.
  • നാലേക്കര്‍ സ്ഥലത്ത് മദര്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഈ പ്രദേശം ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കില്‍, മൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറുകയും പൊതുജനങ്ങള്‍ക്ക് എന്നും ശല്യമായി മാറുകയും ചെയ്യുമായിരുന്നു.

Chirayil Gardens story
Fresh garden produce
Healthy seedlings

വൈവിദ്ധ്യങ്ങള്‍

50 ലധികം വ്യത്യസ്ത ഇനം മാവുകള്‍ ഗാര്‍ഡനിലുണ്ട്. 12 ഇനം പ്ലാവുകള്‍, ഏഴിനം റംബൂട്ടാന്‍, നാല് ഇനത്തിലുള്ള ചിക്കു, രണ്ടിനം വീതമുള്ള കശുമാവ്, കുരുമുളക്, കവുങ്ങ്, അഞ്ച് ഇനം വീതമുള്ള ലെയര്‍ ചെയ്ത ലോഗനും ചാമ്പയും, ട്രോപ്പിക്കല്‍ ബട്ടര്‍, അഭിയൂ, മിറാക്കിള്‍ ഫ്രൂട്ട്, ജാതി തുടങ്ങി രുചികരവും ആരോഗ്യദായകവുമായ അനേകം ഫലവൃക്ഷത്തൈകള്‍ ഗാര്‍ഡനിലുണ്ട്. ഒരു മാവില്‍തന്നെ നാലുമുതല്‍ എട്ടുവരെ വ്യത്യസ്ത മാത്തൈകള്‍ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള മാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കാനും സൗകര്യമുണ്ട്. സ്ഥലം കുറവുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. നമ്മുടെ കാലാവസ്ഥക്ക് യോജിച്ച തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നവയെല്ലാം.

  • 50 ലധികം വ്യത്യസ്ത ഇനം മാവുകള്‍
  • 12 ഇനം പ്ലാവുകള്‍
  • ഏഴിനം റംബൂട്ടാന്‍
  • 4 Varieties of Sapota (Chikoo)
  • രണ്ടിനം വീതമുള്ള കശുമാവ്, കുരുമുളക്, കവുങ്ങ്
  • അഞ്ച് ഇനം വീതമുള്ള ലെയര്‍ ചെയ്ത ലോഗനും ചാമ്പയും
  • ട്രോപ്പിക്കല്‍ ബട്ടര്‍
  • അഭിയൂ
  • മിറാക്കിള്‍ ഫ്രൂട്ട്
  • ജാതി
  • രുചികരവും ആരോഗ്യദായകവുമായ അനേകം ഫലവൃക്ഷത്തൈകള്‍ ഗാര്‍ഡനിലുണ്ട്.

ഒരു മാവില്‍തന്നെ നാലുമുതല്‍ എട്ടുവരെ വ്യത്യസ്ത മാത്തൈകള്‍ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള മാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കാനും സൗകര്യമുണ്ട്. സ്ഥലം കുറവുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. നമ്മുടെ കാലാവസ്ഥക്ക് യോജിച്ച തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നവയെല്ലാം.

മലബാറിലെങ്ങും തൈ നടുന്നു

മലബാറില്‍ ഏതാണ്ട് 600 നഴ്‌സറികളുണ്ടെന്നാണ് കണക്ക്. ഇതില്‍ മുന്നൂറോളം നഴ്‌സറികള്‍ ഇപ്പോള്‍ ചിറയില്‍ അഗ്രോ ഫാമിനെ സമീപിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി, ഹോള്‍സെയിലും റീ ടെയിലുമായി 20 ലക്ഷത്തിലധികം തൈകള്‍ വില്‍പ്പന നടത്തി. ആവശ്യക്കാരും കൃഷിയില്‍ താത്പര്യമുള്ളവരും കൂടിക്കൂടി വരുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. മാത്രമല്ല, ആവശ്യമായ സ്ഥലമുണ്ടെങ്കില്‍ തോട്ടം വച്ചുപിടിപ്പിക്കാനും ഞങ്ങള്‍ കൂടെയുണ്ട്.

Chirayil Gardens story
Chirayil Gardens story

മാറുന്ന ഭക്ഷണശീലം

നമ്മുടെ ഭക്ഷണ ശീലങ്ങളെല്ലാം മാറി വരുകയാണ്. വിഷം കലരാത്ത ഭക്ഷ്യവസ്തുക്കള്‍ ദുര്‍ല്ലഭമായി മാറി. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച്, നല്ലയിനം ചക്കയും മാങ്ങയും മറ്റ് ഫലങ്ങളും ലഭിക്കുന്ന തൈകള്‍ ഇവിടെ വളര്‍ത്തിയിട്ടുണ്ട്.


ചൂടിലും തളിര്‍ക്കും, കായ്ക്കും

വിദേശ രാജ്യങ്ങളിലെ പഴങ്ങള്‍ പലതും നമ്മുടെ കാലാവസ്ഥയ്ക്ക യോജിച്ചതാകണമെന്നില്ല. അത് വളരാതിരിക്കുകയോ കേടായി പോവുകയോ ചെയ്യും. അത്തരം സാഹചര്യത്തില്‍, നമ്മുടെ കാലാവസ്ഥയെ അതിജീവിച്ച മദര്‍ മരങ്ങളില്‍നിന്ന് തൈകള്‍ ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുകൊണ്ട്, കാലാവസ്ഥയുടെ പേടി വേണ്ട, ഫലം ഉറപ്പാണുതാനും.

ചൂടിലും വളരുന്ന അവക്കാഡോ

അവക്കാഡോ പൊതുവെ നമ്മുടെ നാട്ടില്‍ വളരുന്ന ഒന്നല്ല. അപൂര്‍വ്വമായി മാത്രമാണ് ഇവിടെ അത് കായ്ക്കുന്നത്. എന്നാല്‍, ചൂടു കാലാവസ്ഥയിലും നന്നായി കായ്ക്കുന്ന അവക്കാഡോ മരങ്ങള്‍ പല വീടുകളിലും കണ്ടെത്തുകയും അതില്‍നിന്ന് തൈകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു. അത്യുത്പാദന ശേഷിയുള്ള തൈകള്‍ പ്രതീക്ഷിച്ചപോലെ കായ്ക്കുന്നില്ലെങ്കില്‍, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പാണ് ഇക്കാര്യത്തില്‍ ഞങ്ങളുടെ പ്രതിബദ്ധത.

Chirayil Gardens story
Chirayil Gardens story

ജീവിതമാർഗത്തിന് കൈത്താങ്ങ്

ക്വാറിയില്‍ തൊഴിലെടുത്തവര്‍ക്കു വേണ്ടിയായിരുന്നു തുടക്കമെങ്കിലും അനേകം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു എന്നത് വലിയ സന്തോഷം. സമീപ ഭാവിയില്‍ കൂടുതല്‍ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതി ആസൂത്രണം ചെയ്തുവരുകയാണ്. കുടുംബശ്രീയുടെ ഭാഗമായും അല്ലാതെയും, കുടില്‍ വ്യവസായം പോലെയും, തൈകള്‍ നട്ടുവളര്‍ത്താനും അത് മാര്‍ക്കറ്റ് ചെയ്യാനുമുള്ള സഹായം ചെയ്തുവരുന്നു. അത്യുത്പാദന ശേഷിയുള്ള തൈകള്‍ ഞങ്ങള്‍ തന്നെ വാങ്ങി നഴ്സറികള്‍ക്ക് കൈമാറുന്ന പദ്ധതിയും ആലോചനയിലുണ്ട്. അത്തരത്തില്‍ കുറേയധികം ചെറുകിട കര്‍ഷകരെയും സംരംഭകരെയും വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ഇവിടെ ക്വാറി ഒരു വേസ്റ്റല്ല!

കൃഷിക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കാന്‍ കഴിയാത്ത പാറക്കെട്ടുകളാണ് ക്വാറികളായി മാറിയത്. പുരോഗനമപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ക്വാറിയില്‍നിന്നുള്ള എല്ലാ വസ്തുക്കളും ഉപയോഗിക്കുന്നതെങ്കിലും പൊതുവെ പ്രകൃതി ചൂഷണം എന്ന ദുഷ്‌പേര് ക്വാറികള്‍ക്കുണ്ട്. എന്നാല്‍, ക്വാറി പ്രദേശം തരിശായി കിടക്കുന്നതിന് പകരം പ്രകൃതിക്ക് യോജിച്ച വിധത്തില്‍, സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തുക എന്നതാണ് ഞങ്ങള്‍ ചെയ്തത്.
ഉള്‍പ്രദേശങ്ങളിലേക്കും മറ്റും റോഡ് ഉള്‍പ്പടെ നടപ്പാക്കുന്നതില്‍ ക്വാറികള്‍ പങ്ക് വഹിക്കുന്നുണ്ട്. പലവിധത്തില്‍ വികസന പ്രവര്‍ത്തനങ്ങളെ പോഷിപ്പിക്കുന്ന വിധം പ്രവര്‍ത്തിക്കുന്ന ക്വാറികളുമുണ്ട് എന്നത് കാണാതെ പോകരുതല്ലോ. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ക്വാറികളിലെ ജലസംഭരണികളില്‍നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തിയും മറ്റും സാമൂഹ്യ നന്മയും പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നവരെയും കാണാം. അത്തരത്തിലുള്ള ശ്രമങ്ങളൊക്കെ ചിറയില്‍ ഗാര്‍ഡനും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നാടിന്റെ വളര്‍ച്ചയ്ക്ക് കൂടെ നില്‍ക്കുകയാണ് എന്നും ചെയ്തുപോരുന്നത്.

Chirayil Gardens story
Fresh garden produce
Healthy seedlings
Chirayil Gardens story

നല്ല തൈകളുണ്ടോ, ഞങ്ങളെ വിളിക്കാം

അത്യപൂര്‍വ്വവും ആരോഗ്യദായകവുമായ ഫലവൃക്ഷത്തൈകളുടെ അന്വേഷണത്തിലാണ് ഞങ്ങള്‍.
അവക്കാഡോയെ പോലെ, നമ്മുടെ നാട്ടില്‍ വളരുന്ന മികച്ച ഫലവൃക്ഷത്തൈകള്‍ കണ്ടെത്തി ഗുണമേന്‍മ ഉറപ്പുവരുത്തുകയും അതിനുശേഷം കര്‍ഷകരിലേക്ക്, ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം.
നല്ല തൈകള്‍ എവിടെയുണ്ടോ, നിങ്ങള്‍ക്കുവേണ്ടി ചിറയില്‍ ഗാര്‍ഡന്‍ അവിടെയെത്തും.

അടുത്ത തലമുറയിലെ കർഷകരെ വളർത്തിയെടുക്കുന്നു

കൃഷിയുമായി ഇണങ്ങിച്ചേരാൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നത് കാർഷിക മേഖലയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ബോധവൽക്കരണ പരിപാടികളിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും സസ്യങ്ങളുടെ പ്രാധാന്യം, ഫലകൃഷി, സുസ്ഥിരമായ കൃഷിരീതികൾ എന്നിവയെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൃഷിഭവൻ അംഗങ്ങൾ, കർഷകർ, വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നവർ, സ്വയംസഹായ സംഘങ്ങൾ, മറ്റ് താൽപര്യമുള്ള വ്യക്തികൾ എന്നിവരുമായി സഹകരിച്ച് തൈ പരിപാലനത്തിലും ഫലകൃഷിയിലും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും ഞങ്ങൾ പദ്ധതിയിടുന്നു. ഈ പരിപാടികളിലൂടെ പങ്കെടുക്കുന്നവർക്ക് പ്രായോഗിക അറിവ് നേടാനും ചെറുകിട കൃഷി അവസരങ്ങൾ വികസിപ്പിക്കാനും ലഭ്യമായ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനും കഴിയും. വിദ്യാർത്ഥികൾ, കർഷകർ, കാർഷിക സമൂഹങ്ങൾ, പൂന്തോട്ടപരിപാലനത്തിൽ താൽപര്യമുള്ളവർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് കൃഷിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും വീടുകളിലും കൃഷിയിടങ്ങളിലും സമൂഹങ്ങളിലും ഫലവൃക്ഷങ്ങൾ വളർത്താൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Chirayil Gardens story

Our Team

The people behind Chirayil Gardens

മൈമൂന - പി

മൈമൂന - പി

ഉടമ

ചിറയിൽ ഗാർഡൻസിന്റെ ഉടമ എന്ന നിലയിൽ, കൃഷിയോടും സസ്യപരിപാലനത്തോടും സുസ്ഥിരമായ കൃഷി അന്തരീക്ഷം സൃഷ്ടിക്കുന്നതിനോടും അവർക്ക് ആഴത്തിലുള്ള താൽപര്യവും ശക്തമായ അഭിനിവേശവുമുണ്ട്. അവരുടെ അർപ്പണബോധവും കഠിനാധ്വാനവും നിരന്തരമായ പരിശ്രമവും ചിറയിൽ ഗാർഡൻസിന്റെ വളർച്ചയ്ക്കും വികസനത്തിനും വലിയ സംഭാവന നൽകുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും മെച്ചപ്പെടുത്താനും ഉള്ള താൽപര്യത്തോടെ, ഉൽപ്പാദനക്ഷമവും സുസ്ഥിരവുമായ ഒരു കാർഷിക ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനെ അവർ പിന്തുണയ്ക്കുന്നു.

കെ.എം. കൊയമ്മു ഹാജി

കെ.എം. കൊയമ്മു ഹാജി

മാനേജിംഗ് ഡയറക്ടർ

ചിറയിൽ ഗാർഡൻസിന്റെ മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ, കൃഷിയോടും സുസ്ഥിര വികസനത്തോടും പ്രാദേശിക കർഷക സമൂഹങ്ങളുടെ ശാക്തീകരണത്തോടും അദ്ദേഹം ശക്തമായ താൽപര്യം പുലർത്തുന്നു. ഓൾ ഇന്ത്യ കിസാൻ സഭയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി 9 വർഷത്തെ അനുഭവസമ്പത്തുള്ള അദ്ദേഹം, ലാൻഡ് അസൈൻമെന്റ് കമ്മിറ്റി, എം.എൽ.പി ബ്ലോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റി എന്നിവയിലും അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃഷി, സാമൂഹിക വികസനം, പൊതുസേവനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ചിറയിൽ ഗാർഡൻസിനെ സുസ്ഥിര വളർച്ചയിലേക്കും അർത്ഥവത്തായ പ്രവർത്തനങ്ങളിലേക്കും നയിക്കുന്നു.

അബ്ദുൽ ലത്തീഫ് ചീറിയിൽ

അബ്ദുൽ ലത്തീഫ് ചീറിയിൽ

ഡയറക്ടർ

ചിറയിൽ ഗാർഡൻസിന്റെ ഡയറക്ടർ എന്ന നിലയിൽ, കൃഷിയോടും സുസ്ഥിര വികസനത്തോടും സ്ഥാപനത്തിന്റെ വളർച്ചയോടും അദ്ദേഹം ശക്തമായ താൽപര്യം പുലർത്തുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക അറിവും അർപ്പണബോധവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള സന്നദ്ധതയും ചിറയിൽ ഗാർഡൻസിന്റെ തുടർച്ചയായ വികസനത്തിന് സഹായകരമാണ്. സ്ഥിരമായ പരിശ്രമത്തോടും അർത്ഥവത്തായ കാർഷിക സംരംഭങ്ങളോടുള്ള താൽപര്യത്തോടും കൂടി, ഉൽപ്പാദനക്ഷമവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ടീമിനെ പിന്തുണയ്ക്കുന്നു.

മുഹമ്മദ് കുട്ടി തട്ടയിൽ

മുഹമ്മദ് കുട്ടി തട്ടയിൽ

ഡയറക്ടർ

ചിറയിൽ ഗാർഡൻസിന്റെ ഡയറക്ടർ എന്ന നിലയിൽ, കൃഷിയോടും സുസ്ഥിര വികസനത്തോടും സമൂഹകേന്ദ്രിതമായ പ്രവർത്തനങ്ങളോടും അദ്ദേഹം ശക്തമായ താൽപര്യം പുലർത്തുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനവും അർപ്പണബോധവും നിരന്തരമായ പരിശ്രമങ്ങളും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും അർത്ഥവത്തായ കാർഷിക വികസനത്തിന് സംഭാവന നൽകാനുമുള്ള താൽപര്യത്തോടെ, ചിറയിൽ ഗാർഡൻസിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സജീവ പങ്കുവഹിക്കുന്നു.

Our Mission

To propagate and supply scientifically grown, high-yield fruit plants adapted to local climatic conditions through sustainable cultivation practices. We are committed to supporting farmers, home gardeners, and rural communities by promoting biodiversity, creating employment opportunities, preserving rare fruit varieties, and restoring nature through responsible land transformation.

Our Vision

To transform land into thriving ecosystems while becoming Kerala's most trusted destination for high-quality, climate-adapted fruit plants, inspiring sustainable farming, greener communities, and a healthier future for generations.

WhatsApp